മ​ന്ത്രി​യു​ടെ വാ​ഹ​നീ​യം പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് 14ന്
Thursday, September 29, 2022 12:45 AM IST
കാ​സ​ർ​ഗോ​ഡ്: മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍, തീ​ര്‍​പ്പു​ക​ല്‍​പ്പി​ക്കാ​ത്ത അ​പേ​ക്ഷ​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ പ​രി​ഹാ​രം കാ​ണു​ന്ന​തി​നും തീ​ര്‍​പ്പു​ക​ല്‍​പ്പി​ക്കു​ന്ന​തി​നും വാ​ഹ​നീ​യം പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തു​ന്നു. ഒ​ക്ടോ​ബ​ര്‍ 14ന് ​കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭാ ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും നേ​രി​ട്ട് പ​രാ​തി സ്വീ​ക​രി​ച്ച് തീ​ര്‍​പ്പു​ക​ല്‍​പ്പി​ക്കും. അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കേ​ണ്ട പ​രാ​തി​ക​ള്‍ ഒ​ക്ടോ​ബ​ര്‍ ഏ​ഴി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ് കാ​സ​ര്‍​ഗോ​ഡ്, സ​ബ് ആ​ര്‍​ടി ഓ​ഫീ​സ്, കാ​ഞ്ഞ​ങ്ങാ​ട്, സ​ബ് ആ​ര്‍​ടി ഓ​ഫീ​സ് വെ​ള്ള​രി​ക്കു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്വീ​ക​രി​ക്കും.

വി​വി​ധ സേ​വ​ന​ങ്ങ​ള്‍​ക്കാ​യി ആ​ര്‍​ടി ഓ​ഫീ​സു​ക​ളി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യ​വ​രും, ആ​ര്‍​സി, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, പെ​ര്‍​മി​റ്റ് മു​ത​ലാ​യ രേ​ഖ​ക​ള്‍​ക്ക് അ​പേ​ക്ഷി​ച്ച് നാ​ളി​തു​വ​രെ ല​ഭി​ക്കാ​ത്ത​വ​രും പ​രാ​തി ന​ല്‍​കു​ന്ന​തി​ന് അ​താ​ത് ഓ​ഫീ​സി​ലെ പ​ബ്ലി​ക്ക് റി​ലേ​ഷ​ന്‍ ഓ​ഫീ​സ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ത​പാ​ലി​ല്‍ അ​യ​ച്ച് ഉ​ട​മ​സ്ഥ​ര്‍ കൈ​പ്പ​റ്റാ​തെ മ​ട​ങ്ങി വ​ന്ന രേ​ഖ​ക​ളും അ​ദാ​ല​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ആ​ര്‍​ടി​ഒ അ​റി​യി​ച്ചു. ഫോ​ണ്‍ ആ​ര്‍​ടി​ഒ കാ​സ​ര്‍​ഗോ​ഡ് - 04994 255290, 9495831697, എ​സ്ആ​ര്‍​ടി​ഒ കാ​ഞ്ഞ​ങ്ങാ​ട് - 04672 207766, 9400461291, എ​സ്ആ​ര്‍​ടി​ഒ വെ​ള്ള​രി​ക്കു​ണ്ട് - 04672 986042, 9847328257.