ഇമ്പിച്ചി ബാവ ഭവനപദ്ധതിക്ക് അപേക്ഷിക്കാം
1225189
Tuesday, September 27, 2022 1:01 AM IST
കാസർഗോഡ്: മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ എന്നീ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍/വിവാഹബന്ധം വേര്‍പ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുളള 'ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍' ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്കുന്നു. അപേക്ഷകള്‍ അതാത് ജില്ലാ കളക്ടറേറ്റില്‍ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ 10വരെ നീട്ടി. ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ അതാത് ജില്ലാ കളക്ടറേറ്റിലേക്ക് തപാല്‍ മുഖാന്തിരമോ അപേക്ഷിക്കാം. അപേക്ഷാ ഫോറം www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും.