അങ്കണവാടി കലോത്സവം നടത്തി
1497336
Wednesday, January 22, 2025 5:55 AM IST
താമരശേരി: കട്ടിപ്പാറ പഞ്ചായത്തിലെ 23 അങ്കണവാടികളിലെയും കുട്ടികളുടെ കലോത്സവം മുണ്ടപ്പുറം എംപി ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബേബി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജനപ്രതിനിധികളായ അബൂബക്കർ കുട്ടി, മുഹമ്മദ് മോയത്ത്, സാജിത ഇസ്മായിൽ, ബിന്ദു സന്തോഷ്, അനിൽ ജോർജ്, മുഹമ്മദ് ഷാഹിം, ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.