വന്യജീവി ആക്രമണം : ‘ജനങ്ങളെ രക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം’
1576258
Wednesday, July 16, 2025 8:00 AM IST
പെരുവണ്ണാമൂഴി: വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ല സെക്രട്ടറി കെ.കെ. രജീഷ് ആവശ്യപ്പെട്ടു. കാട്ടാനകളുടെ ആക്രമണമുണ്ടായ ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴി, പന്നിക്കോട്ടൂർ, ചെമ്പനോട പ്രദേശങ്ങളിൽ കൃഷിനാശമുണ്ടായ ഇടങ്ങൾ അദ്ദേഹവും സംഘവും സന്ദർശിച്ചു.
പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്നും രജീഷ് മുന്നറിയിപ്പ് നൽകി. ബിജെപി ജില്ലാ സെക്രട്ടറി തറമൽ രാഗേഷ്, പാർട്ടി ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബാബു പുതുപ്പറമ്പിൽ, ശ്രീനിവാസൻ മനയ്ക്കൽ, വി.വി. രാജൻ, അനൂപ് പറമ്പിൽ, സിബി പന്നിക്കോട്ടൂർ, ചോയി പൂക്കോട്ട്ചാലിൽ എന്നിവരും സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു.