വൈദ്യുതി കാലിൽ വള്ളിപടർപ്പ് മൂടി
1576511
Thursday, July 17, 2025 5:35 AM IST
കൂരാച്ചുണ്ട്: പ്രധാന റോഡരികിലുള്ള വൈദ്യുതി കാലിൽ അപകടകരമായി വള്ളിപ്പടർപ്പ് മൂടിയതിനെതിരേ അക്ഷേപം. കൂരാച്ചുണ്ട് -പേരാമ്പ്ര റോഡിലെ കേളോത്തുവയൽ ബസ് സ്റ്റോപ്പിന് സമീപമാണ് 11 കെവി ലൈനും, വൈദ്യുതി വിതരണലൈനും കടന്നു പോകുന്ന വൈദ്യുതി കാലിലും ലൈനിലും വള്ളിപ്പടർപ്പ് നിറഞ്ഞത്.
കെഎസ്ഇബി ചക്കിട്ടപാറ സെക്ഷന്റെ കീഴിലുള്ള ലൈനാണിത്. മഴക്കാലമായതിനാൽ ഇത് അപകട സാധ്യതയ്ക്ക് കാരണമാകുമെന്നാണ് നാട്ടുകാരുടെ പരാതി.
ഈ വിവരം അധികൃതരെ അറിയിച്ചിട്ടും നടപടിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.റോഡരികിൽ ആയതിനാൽ ഏറെ അപകട ഭീഷണിയാകുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.