വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു
1576514
Thursday, July 17, 2025 5:35 AM IST
കൂടരഞ്ഞി: മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടത്തി. പ്രശസ്ത നാടൻപാട്ട് കലാകാരനും സിനിമ നാടക ഗായകനുമായ എം.ജി. ഭാസ്കരൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോർജ് നരിവേലിൽ അധ്യക്ഷത വഹിച്ചു.
മനോജ് തോമസ്, എഞ്ചൽ മരിയ ജോളി, ഷിബിൽ ജോസ് എന്നിവർ പ്രസംഗിച്ചു. വേനൽ അവധിക്കാലത്ത് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി നടത്തിയ വിവിധ മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ ശ്രദ്ധേയമായി.