തീരദേശ സദസ് നേതൃസംഗമം
1576756
Friday, July 18, 2025 5:20 AM IST
കോഴിക്കോട്: കടല്‍ കടലിന്റെ മക്കള്‍ക്ക് കടലോര മക്കളോടൊപ്പം കോണ്‍ഗ്രസ് എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആഗസ്ത് രണ്ട് മുതല്‍ അഞ്ച് വരെ നടത്തുന്ന തീരദേശ സദസ് വിജയിപ്പിക്കുന്നതിനുവേണ്ടിയുള്ള മേഖലാ യോഗങ്ങള്‍ വടകര, കൊയിലാണ്ടി, കോഴിക്കോട് എന്നിവിടങ്ങളില്‍ നടന്നു.
ആഗസ്ത് രണ്ടിന് അഴിയൂര്‍, വടകര മൂന്നിന് പയ്യോളി, കൊയിലാണ്ടി നാലിന് കാപ്പാട്, പുതിയാപ്പ, അഞ്ചിന് മുഖദാര്‍, ചാലിയം എന്നിവിടങ്ങളില്‍ നടക്കുന്ന തീരദേശ സദസില്‍ കടലോരമേഖലയിലെ വ്യത്യസ്ത വിഷയങ്ങളില്‍ മത്സ്യതൊഴിലാളികളില്‍നിന്ന് വിവരശേഖരണം നടത്തും.
ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ സമരങ്ങളും നിയമ പോരാട്ടങ്ങളും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഏറ്റെടുത്ത് നടത്തും. തീരദേശ സദസ്സില്‍ ഉയര്‍ന്നുവന്ന വിഷയങ്ങള്‍ കെപിസിസിക്കും പ്രതിപക്ഷ നേതാവിനും കൈമാറും. പ്രവര്‍ത്തക സംഗമങ്ങള്‍ ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ്, സത്യനാഥന് മാടഞ്ചേരി, സത്യന് പുതിയാപ്പ, ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാര്‍, മണ്ഡലം പ്രസിഡന്റുമാര്‍, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.