തെരുവുനായ ആക്രമണം : പന്തിരങ്കാവില്‍ മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്
1576497
Thursday, July 17, 2025 5:20 AM IST
കോഴിക്കോട്: പന്തീരങ്കാവില്‍ തെരുവുനായ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്. എടക്കലപ്പുറത്ത് രാധ, തോട്ടുളി ചന്ദ്രന്, ഇവരുടെ ഭാര്യ രമണി എന്നിവര്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം നാലോടെ പന്തിരങ്കാവിനു സമീപം മുതുവനത്തറയിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വീടിന് സമീപത്തു നില്‍ക്കുമ്പോഴാണ് തെരുവുനായ പാഞ്ഞെത്തി ആക്രമണം നടത്തിയത്.
മൂന്നുപേര്‍ക്കും കൈകള്‍ക്കും കാലിനും തലക്കുമാണ് കടിയേറ്റത്. നിലവിളികേട്ട് ഓടിയെത്തിയ പരിസരവാസികളാണ് തെരുവുനായയുടെ ആക്രമണത്തില്‍ നിന്നും ഇവരെ രക്ഷിച്ചത്. മൂന്നു പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിസരത്തുണ്ടായിരുന്ന വളര്‍ത്തുമൃഗങ്ങളെയും തെരുവുനായ ആക്രമിച്ചു. നായയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു.