അജ്ഞാത ജീവിയുടെ ആക്രമണത്തിൽ വളർത്തു നായക്ക് പരിക്ക്
1576752
Friday, July 18, 2025 5:17 AM IST
കൂമ്പാറ: കൂമ്പാറ ചങ്ങാത്തൊടിയിൽ ബാബുവിന്റെ വളർത്തു നായയ്ക്ക് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. പുലിയാണോ എന്ന് സംശയിക്കുന്ന തരത്തിലാണ് ആക്രമണം.
വളർത്തുന്നായയെ കക്കാടംപൊയിൽ മൃഗാശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തിയപ്പോൾ പുലിയുടേതായ ആക്രമണ ശൈലിയാണ് നായയുടെ ശരീരത്തിൽ ഉള്ളതെന്ന് മൃഗഡോക്ടർ പറഞ്ഞു. സ്ഥലത്തെത്തിയ ആര്‍ആർടി സംഘം പുലിയുടെ ആക്രമണം ആണെന്നും പ്രദേശത്ത് ക്യാമറ സ്ഥാപിക്കുമെന്നും പറഞ്ഞു.
ഈ പ്രദേശങ്ങളിൽ വന്യജീവികളുടെ ആക്രമണം പെരുകി വരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ഈ പ്രദേശങ്ങളിൽ സന്ദർശിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.