തുഷാരഗിരിയിൽ ബ്രഷ് സ്ട്രോക്ക്സ് നടത്തി
1576515
Thursday, July 17, 2025 5:35 AM IST
കോടഞ്ചേരി: 24 മുതൽ 27 വരെ തുഷാരഗിരിയിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച കയാക്കിംഗ് ബ്രഷ് സ്ട്രോക്ക്സ് 2025 ചിത്രകാരൻ കെ.ആർ. ബാബു ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി പഞ്ചായത്തും കേരള ചിത്രകലാ പരിഷത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, കേരള ചിത്രകലാ പരിഷത്ത് പ്രസിഡന്റ് സി.കെ. ഷിബുരാജ്, സെക്രട്ടറി ഷാജു നെരവത്ത്,
തുഷാരഗിരി ഡിടിപിസി സെനറ്റർ മാനേജർ ഷെല്ലി മാത്യു എന്നിവർ പ്രസംഗിച്ചു. 35 ചിത്രകലയുമായി ബന്ധപ്പെട്ട ആർട്ടിസ്റ്റുകൾ പങ്കെടുത്തു.