രാസവള വില വർധന; കർഷകർ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി
1576259
Wednesday, July 16, 2025 8:00 AM IST
താമരശേരി: രാസവള വില വർധനവ് തടയുക, സബ്സിഡി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷക സംഘം താമരശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകർ താമരശേരി പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി.
കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം ടി.കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. പി.സി. അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു. പി.സി. വേലായുധൻ, കെ.കെ. വിജയൻ, കെ.എസ്. മനോജ്, കെ. ജമീല, എൻ.വി. രാജൻ, കെ.പി.സുബീഷ് എന്നിവർ പ്രസംഗിച്ചു.