പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ ജൂബിലി നിറവിൽ
1576749
Friday, July 18, 2025 5:17 AM IST
പുല്ലൂരാംപാറ: അരനൂറ്റാണ്ടു കാലമായി തലയുയർത്തി നിൽക്കുന്ന പുല്ലുരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ സുവർണ ജൂബിലിയിലേക്ക്. ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് 9.30 ന് ഹൈസ്കൂൾ പരിസരത്ത് നിന്ന് ആരംഭിക്കുന്ന വിളംബരജാഥയോടെ നടക്കും.
ആദ്യകാല ഗുരുക്കന്മാരും 50 ബാച്ചുകളിലെയും പ്രതിനിധികളും തിരികത്തിച്ചു നൽകും. ലിന്റോ ജോസഫ് എംഎൽഎ ഭദ്ര ദീപം തെളിക്കുന്നതോടു ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, കോർപറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട്, സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് മുകാല, എച്ച്എം ജോളി ഉണ്ണിയേപ്പിള്ളിൽ തുടങ്ങിയവർ പങ്കെടുക്കും.