മൂടക്കൊല്ലിയിൽ കാട്ടാനശല്യം തുടരുന്നു
1576500
Thursday, July 17, 2025 5:20 AM IST
സുൽത്താൻ ബത്തേരി: വാകേരി മൂടക്കൊല്ലിയിൽ കാട്ടാനശല്യം തുടരുന്നു. പ്രദേശത്ത് കാവൽ നിൽക്കുന്ന വനം ജീവനക്കാരെയും കുംകിയാനകളെയും വെട്ടിച്ചാണ് കാട്ടാനകൾ ജനവാസകേന്ദ്രത്തിൽ എത്തുന്നത്.
കഴിഞ്ഞരാത്രി മൂടക്കൊല്ലിയിൽ ഇറങ്ങിയ ആന നെടിയാക്കൽ വിനുവിന്റെ കോഴിക്കൂടും കൊല്ലംപറന്പിൽ ഗോപിനാഥ്, മാവത്ത് ബിനു, കുന്നേൽ പുഷ്പാകരൻ തുടങ്ങിയവരുടെ കൃഷികളും നശിപ്പിച്ചു.
കഴിഞ്ഞദിവസം കുംകിയാനകളുടെ സഹായത്തോടെ ഉൾക്കാട്ടിലേക്ക് തുരത്തിയ കാട്ടാനകളാണ് തിരിച്ചെത്തി കൃഷനാശം വരുത്തിയത്. കാട്ടാനകളുടെ സാന്നിധ്യം ജനങ്ങളുടെ സ്വൈരം കെടുത്തുകയാണ്.