ഹോമിയോ കോളജ് റോഡില്‍ ഞാറ് നട്ട് പ്രതിഷേധിച്ചു
1576509
Thursday, July 17, 2025 5:35 AM IST
കോഴിക്കോട് :കാരപ്പറമ്പ് ഒ.പി രാമന് - ഹോമിയോ കോളജ് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ബിജെപി മലാപ്പറമ്പ് എട്ടാം വാര്‍ഡ് കമ്മിറ്റി റോഡില്‍ ഞാറ് നട്ട് പ്രതിഷേധിച്ചു.
സമരം ബി ജെ പി മുന്‍ സംസ്ഥാന സമിതി അംഗം സതീഷ് പാറന്നൂര്‍ ഉല്‍ഘാടനം ചെയ്തു.റോഡിലെ ശോചനീയാവസ്ഥയില്‍ നാട്ടുകാരും യാത്രക്കാരും നേരിടുന്ന ദുരിതങ്ങളില്‍ ശാശ്വത പരിഹാരം കാണാതെ കോര്‍പറേഷനും സ്ഥലം കൗണ്‍സിലറും ജനങ്ങളെ കബളിപ്പിക്കുകയാന്നെന്നും റോഡിന്റെ തകര്‍ച്ച യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിച്ച് ഇരു മുന്നണികളും ജനങ്ങളോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രശ്ന പരിഹാരം കണ്ടില്ലെങ്കില്‍ വീണ്ടും ശക്തമായ തുടര്‍ സമരങ്ങള്‍ നടത്തുമെന്ന് പ്രതിഷേധ കൂട്ടായ്മ വ്യക്തമാക്കി.ബിജെപി സിവില്‍ സ്റ്റേഷന് ഏരിയാ പ്രസിഡന്റ് ടി.പി.രമേശന് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ഇ.പി.സുജീഷ് , ഏരിയാ സെക്രട്ടറിമാരായ സുനില്‍ ബാബു, ഗണേശന്, പ്രജി നാഗത്താന് പറമ്പ്, നോര്‍ത്ത് മണ്ഡലം വൈസ് പ്രസിഡന്റ് കെ. അജയലാല്‍, കെ.യു. ശശിധരന്, സുനില്‍ കുമാര്‍, സുജിത്, രതിഭ. ടി, വിനീഷ്, സിദ്ധാര്ത്ഥന്, സി. സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.