ആരോഗ്യ മേഖല തകര്ന്നതിനുത്തരവാദി സംസ്ഥാന സര്‍ക്കാര്‍: പി.എം.എ. സലാം
1576262
Wednesday, July 16, 2025 8:00 AM IST
കോഴിക്കോട്: ലോകത്ത് തന്നെ മാതൃകായിരുന്ന കേരളത്തിലെ ആരോഗ്യ രംഗം തകര്ന്നതിനുത്തുരവാദി സംസ്ഥാന സര്‍ക്കാരാണെന്നും മന്ത്രി വീണാ ജോര്‍ജിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം.
സാധാരണക്കാരായ ജനങ്ങള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ ഇന്ന് ആവശ്യത്തിന് ഡോകര്‍മാരും ജീവനക്കാരും ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ആവശ്യത്തിന് മരുന്നുകളോ ഉപകരണങ്ങളോ ലഭ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോഗ്യ വകുപ്പിലെ കെടുകാര്യസ്ഥതയില്‍ ആരോഗ്യ മന്ത്രി രാജി വയ്ക്കുക,അടച്ച് പൂട്ടിയ പിഎംഎസ്എസ്വൈ ബ്ലോക്ക് അടിയന്തിരമായി തുറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ലിം ലീഗ്് കോഴിക്കോട് ജില്ലാ കമ്മിറ്റി കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് നടത്തിയ ബഹുജന പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് അധ്യക്ഷനായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മായില്‍,ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി , ഉമ്മര്‍ പാണ്ടികശാല, സി.പി. ചെറിയ മുഹമ്മദ്, സി.കെ.സുബൈര്‍, അഹമ്മദ് പുന്നക്കല്‍, വി.എം ഉമ്മര്‍, എം.സി വടകര, പി.കെ.ഫിറോസ്, നൂര്‍ബിന റഷീദ് എന്നിവര്‍ പ്രസംഗിച്ചു.