പാരീഷ് കൗൺസിൽ യോഗം പ്രതിഷേധിച്ചു
1576254
Wednesday, July 16, 2025 8:00 AM IST
കുളത്തുവയൽ: സെന്റ് ജോർജ് തീർഥാടന കേന്ദ്രത്തിലെ കുരിശിന്റെ വഴികളിൽ സ്ഥാപിച്ച രണ്ട് ഗ്രോട്ടോകളുടെ ചില്ലുകൾ സാമൂഹിക വിരുദ്ധർ തകർത്ത സംഭവത്തിൽ കുളത്തുവയൽ ഇടവകയിൽ ചേർന്ന പാരീഷ് കൗൺസിൽ യോഗം പ്രതിഷേധിച്ചു. കുറ്റക്കാരെ എത്രയും വേഗത്തിൽ കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
തീർഥാടന കേന്ദ്രം റെക്ടർ ഫാ. തോമസ് കളരിക്കൽ അധ്യക്ഷത വഹിച്ചു. പാരീഷ് സെക്രട്ടറി ഷാജു കണക്കഞ്ചേരി, ട്രസ്റ്റിമാരായ ജോജോ നെല്ലിവേലി, നോബി കുമ്പുക്കൽ, സിജോ സ്രാമ്പിക്കൽ, സജി മലയാറ്റിൽ, മുൻ കമ്മിറ്റി അംഗങ്ങളായ ജോർജ് പാറത്താഴത്ത്, ഡി. ജോസഫ്, സിബി വേങ്ങപ്പള്ളി എന്നിവർ പ്രസംഗിച്ചു.