ആനക്കുട്ടിയെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുമെന്ന്
1576508
Thursday, July 17, 2025 5:35 AM IST
കുറ്റ്യാടി: തൊട്ടിൽപാലം ചുരണിമലയിൽ കുറച്ച് ദിവസങ്ങളായി വിഹരിച്ചു കൊണ്ടിരുന്ന കാട്ടാനകുട്ടിയുടെ ആക്രമണങ്ങളിൽ പൊറുതി മുട്ടിയ നാട്ടുകാർ പ്രതിഷേധത്തിനിറങ്ങി.
തുടർന്ന് മറ്റ് രാഷ്ട്രീയ പാർട്ടികളും പ്രതിഷേധിച്ചു. കാട്ടാന ശല്യത്തിൽ പരിഹാരം ആവശ്യപ്പെട്ട്സിപിഎം ചാത്തൻകോട്ട്നട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് ഉപരോധ സമരം സംഘടിപ്പിച്ചു. രണ്ട് മണിക്കൂറോളം നേരംഫോറസ്റ്റ് ഓഫീസ് സിപിഎം പ്രവർത്തകർ ഉപരോധിച്ചു.
തുടർന്ന് അധികാരികളുമായി നടത്തിയ ചർച്ചയിൽ ചുരണിയിലും, മുറ്റത്തെപ്ലാവിലും 24 മണിക്കൂർ ക്യാമ്പ് ഓഫീസ്ആരംഭിക്കുമെന്നും കാട്ടാനക്കുട്ടിയെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുമെന്നുള്ള ഉറപ്പും ലഭിച്ചു.
തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിച്ചു. സിപിഎം കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗം കെ.ടി. മനോജൻ സമരം ഉദ്ഘാടനം ചെയ്തു.