ബി.പി. മൊയ്തീൻ അനുസ്മരണം സംഘടിപ്പിച്ചു
1576256
Wednesday, July 16, 2025 8:00 AM IST
മുക്കം: ബി.പി. മൊയ്തീന്റെ 43-ാം ചരമ വാർഷികം ബി.പി. മൊയ്തീൻ സേവാ മന്ദിറും ബി.പി. മൊയ്തീൻ ലൈബ്രറിയും ചേർന്ന് വിവിധ പരിപാടികളോടെ ആചരിച്ചു. അനുസ്മരണ സമ്മേളനംഡോ. എം.എൻ. കാരശേരി ഉദ്ഘാടനം ചെയ്തു.
പ്രഫ. ഹമീദ് ചേന്ദമംഗല്ലൂർ അധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ് നേടിയ മുക്കം സലിം, എഴുത്തുകാരനും കലാകാരനുമായ മുക്കം ഭാസി എന്നിവരെ അഡ്വ. ആനന്ദ കനകം ഷാളണിയിച്ചാദരിച്ചു. മുക്കം ഭാസിയുടെ പുതിയ പുസ്തകം "മുക്കത്തിന്റെ ചരിത്ര വീഥികളിലൂടെ' കഥാകൃത്ത് എ.വി. സുധാകരൻ പരിചയപ്പെടുത്തി. സി.ഡി. വർക്കി, എം. സുകുമാരൻ, മുക്കം ബാലകൃഷ്ണൻ, നാസർ കൊളായി, എ.എം. ജമീല, കെ. രവീന്ദ്രൻ, വി. ഇന്ദിര, കെ.വി. ജസിമോൾ, ദാമോദരൻ കോഴഞ്ചേരി, പ്രഭാകരൻ മുക്കം, ബി. അലി ഹസൻ, ഡോ. ബേബി ഷക്കീല എന്നിവർ പ്രസംഗിച്ചു.