കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ചുതകർന്നു
1576255
Wednesday, July 16, 2025 8:00 AM IST
കൂടരഞ്ഞി: കക്കാടംപൊയിൽ-കോടഞ്ചേരി മലയോര ഹൈവേയിൽ വാഹനാപകടം. കൂടരഞ്ഞി പോസ്റ്റോഫീസ് ജംഗ്ഷന് സമീപം കൂമ്പാറയിൽ നിന്നും ഇറക്കം ഇറങ്ങിവരികയായിരുന്ന കാർ നിയന്ത്രണംവിട്ട് വീട്ടുമതിലിലും വൈദ്യുത പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഇന്നലെ രാവിലെ 11നാണ് സംഭവം.
പരിക്കേറ്റ കക്കാടംപൊയിൽ സ്വദേശി രജീഷ്, കൂമ്പാറ സ്വദേശി ബിനു എഴുത്താണിക്കുന്നേൽ എന്നിവരെ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മണാശേരിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.