ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിയുടെ ബാഗ് മോഷണംപോയി
1576260
Wednesday, July 16, 2025 8:00 AM IST
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിയുടെ ബാഗ് മോഷണം പോയി. ഉള്ളൂർ സ്വദേശി ബീനയുടെ ബാഗാണ് മോഷ്ടിക്കപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഒപി വിഭാഗത്തിൽ കാണിക്കാനായി എത്തിയപ്പോൾ വെയിറ്റിംഗ് ഏരിയയിൽ കസേരയിൽ ബാഗ് വയ്ക്കുകയും ഡോക്ടറെ കാണിക്കാനായി അകത്ത് കയറിയപ്പോൾ എടുക്കാൻ മറക്കുകയുമായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് ബാഗ് നഷ്ടമായെന്ന് മനസിലായത്. 2000 രൂപയും, മൊബൈൽ ഫോണും ഒരു മോതിരവുമാണ് ബാഗിൽ ഉണ്ടായിരുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പ്രായമുള്ള ഒരാൾ തന്റെ കൈയിലുള്ള കുട ബാഗിൽ വച്ചാണ് മോഷണം നടത്തിയത്.