കടലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി
1576261
Wednesday, July 16, 2025 8:00 AM IST
കൊയിലാണ്ടി: മത്സ്യബന്ധനത്തിന് പോയി വഞ്ചിയുടെ എൻജിൻ തകരാറായി കടലിൽ കുടുങ്ങിയ 30 തൊഴിലാളികളെ സുരക്ഷിതരായി കരയ്ക്കെത്തിച്ചു.
കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വിഷ്ണുമൂർത്തി എന്ന വഞ്ചിയാണ് എൻജിൻ തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയത്. ഫിഷറീസ് അസി. ഡയറക്ടർ സുനീറിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ രാജൻ, എസ്സിപിഒ ബൈജു, റസ്ക്യു ഗാർഡുമാരായ നിധിഷ്, ജിജിൻ എന്നിവർ ചേർന്നാണ് വഞ്ചി കൊയിലാണ്ടി ഹാർബറിൽ സുരക്ഷിതമായി എത്തിച്ചത്.