ദൃശ്യം മോഡല്‍ കൊലപാതകം: മുഖ്യപ്രതിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു
1576265
Wednesday, July 16, 2025 8:00 AM IST
കോഴിക്കോട്: സാമ്പത്തിക പണിമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബത്തേരി പൂമല ചെട്ടിമൂല സ്വദേശി ഹേമചന്ദ്രനെ ദൃശ്യം മോഡലില്‍ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിലെ മുഖ്യപ്രതി ബത്തേരി പഴുപ്പത്തൂര്‍ സ്വദേശി പുല്ലമ്പി വീട്ടില്‍ നൗഷാദി (33)ന്റെ ഉടമസ്ഥയിലുള്ള കാര്‍ പോലീസ് മലപ്പുറത്തുനിന്നു പോലീസ് കണ്ടെടുത്തു.
ഹേമചന്ദ്രനെ കൊലപ്പെടുത്തി മൃതദേഹം െകാണ്ടുപോയത് ഈ കാറിലാണെന്നാണ് പോലീസ് സംശയിക്കുന്നത്. കാര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. കാറിന്റെ ഡിക്കിയില്‍ പെയിന്റടിച്ചിട്ടുണ്ട്. മൃതദേഹം കൊണ്ടുപോയതിന്റെ തെളിവുകള്‍ നശിപ്പിക്കാനാണോ പെയിന്റടിച്ചതെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.
നൗഷാദിന്റെ ഉടമസ്ഥതയിലുള്ള കാര്‍ മലപ്പുറം സ്വദേശിക്ക് പണയത്തിന് കൊടുത്തിരിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഇന്‍സ്പെക്ടര്‍ കെ.കെ. ആഗേഷിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് അംഗങ്ങള്‍ കാര്‍ കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
ഹേമചന്ദ്രന്റെ മൃതദേഹം കഴിഞ്ഞമാസം 28നാണ് നീലഗിരിയിലെ ചേരമ്പാടി വനമേഖലയില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടിന്റെ പേരില്‍ സ്ത്രീകളെ ഉള്‍പ്പെടെ ഉപയോഗിച്ച് ഹേമചന്ദ്രനെ കെണിയില്‍പെടുത്തി വയനാട്ടിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഒന്നരവര്‍ഷം മുമ്പ് കോഴിക്കോട്ടുനിന്നാണ് ഹേമചന്ദ്രനെ കാണാതായത്. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപമുള്ള മായനാട് നടപ്പാലത്തുള്ള വാടകവീട്ടില്‍നിന്ന് ടൗണിലേക്കാണെന്നു പറഞ്ഞ് പോയ ഹേമചന്ദ്രനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി 2024 ഏപ്രില്‍ ഒന്നിന് ഭാര്യ മെഡിക്കല്‍ കോളജ് പോലീസില്‍ പരാതിനല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഹേമചന്ദ്രന് കൊല്ലപ്പെട്ടുവെന്ന സൂചനയിലേയ്ക്കെത്തിയത്. റിയല്‍ എസ്റ്റേറ്റ്, സ്വകാര്യ ചിട്ടി കമ്പനി, റെന്റ് എ കാര്‍ തുടങ്ങിയ ഇടപാടുകള്‍ നടത്തിയിരുന്ന ഹേമചന്ദ്രന് 20 ലക്ഷത്തോളം രൂപ പലര്‍ക്കും നല്‍കാനുണ്ടായിരുന്നതായാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന.