കോ​ഴി​ക്കോ​ട്: കേ​ര​ള പ്ര​വാ​സി കേ​ര​ളീ​യ ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ രാ​വി​ലെ പ​ത്തി​ന് കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ അം​ഗ​ത്വ കാ​മ്പ​യി​നും അം​ശ​ദാ​യ കു​ടി​ശി​ക നി​വാ​ര​ണ​വും സം​ഘ​ടി​പ്പി​ക്കും.

18നും 60​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള, ര​ണ്ടു​വ​ര്‍​ഷം പ്ര​വാ​സ​ജീ​വി​തം ന​യി​ച്ച​വ​ര്‍​ക്ക് പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​മാ​കാം. ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​ത്വ​മെ​ടു​ത്ത് അം​ശ​ദാ​യ​ത്തി​ല്‍ കു​ടി​ശി​ക വ​രു​ത്തി​യ​വ​ര്‍​ക്ക് പി​ഴ ഇ​ള​വോ​ടെ കു​ടി​ശി​ക അ​ട​ച്ചു തീ​ര്‍​ക്കാ​നു​ള​ള അ​വ​സ​ര​വും കാ​മ്പ​യി​നി​ല്‍ ഉ​ണ്ടാ​കും. പു​തു​താ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ള്‍ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​ഹി​തം കാ​മ്പ​യി​ന്‍ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്ത​ണം.

കോ​ഴി​ക്കോ​ട് റീ​ജി​യ​ണി​ലെ കാ​മ്പ​യി​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ശേ​ഷം മ​റ്റ് പ​ത്ത് ജി​ല്ല​ക​ളി​ലും കാ​മ്പ​യി​ന്‍ ന​ട​ത്താ​നും സെ​പ്റ്റം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ എ​ല്ലാ ജി​ല്ല​ക​ളി​ലും അം​ഗ​ത്വ കു​ടി​ശി​ക​നി​വാ​ര​ണ കാ​മ്പ​യി​നു​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് കേ​ര​ള പ്ര​വാ​സി കേ​ര​ളീ​യ ക്ഷേ​മ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. ഗ​ഫൂ​ര്‍ പി. ​ലി​ല്ലീ​സ് അ​റി​യി​ച്ചു. ഫോ​ൺ: 9847874082, 9447793859.