പേരാമ്പ്രയിൽ വനിതാ വെൽനസ് സെന്റർ തുറന്നു
1576257
Wednesday, July 16, 2025 8:00 AM IST
പേരാമ്പ്ര: ആരോഗ്യ മുന്നേറ്റത്തിലേക്കുള്ള പ്രധാന ചുവടുവയ്പ്പായ വനിതാ വെൽനസ് സെന്റർ പേരാമ്പ്ര പൈതോത്ത് റോഡിൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. സ്ത്രീകളിൽ പൊതുവെ കണ്ടുവരുന്ന ജീവിത ശൈലീ രോഗങ്ങൾക്കും വർധിച്ചുവരുന്ന മാനസിക സമ്മർദത്തിനും ഉത്തമ പരിഹാരമാണ് വെൽനസ് സെന്റർകൊണ്ട് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇരുപതോളം ആധുനിക വ്യായാമ ഉപകരണങ്ങളും യോഗ, സൂംബ ഡാൻസ് തുടങ്ങിയ വ്യായാമമുറകൾ ചെയ്യുന്നതിനുമുള്ള പ്രത്യേക സൗകര്യവും വനിതകൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
14,12937രൂപ പഞ്ചായത്ത് ഫണ്ടും അഞ്ച് ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ചാണ് സെന്റർ പണി പൂർത്തീകരിച്ചത്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. റീന അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പർ വൈസർ കെ. രേഷ്മ റിപ്പോർട്ട് അവതരിപ്പിച്ചു.