ജോലി സ്ഥലത്തെ മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കണം: ചര്‍ച്ചാസമ്മേളനം
1460405
Friday, October 11, 2024 4:40 AM IST
കോഴിക്കോട്: ജോലിസ്ഥലത്തെ മാനസികാരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചാസമ്മേളനം അഭിപ്രായപ്പെട്ടു. അമിത ജോലിഭാരമാണ് ജോലിസ്ഥലത്തെ മാനസിക സമ്മര്‍ദത്തിന്റെ പ്രധാന കാരണമെന്ന് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗത്തിന്റെയും ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെയും ഐഎംഎ കോഴിക്കോട് ബ്രാഞ്ചിന്റെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടികള്‍. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.എം.പി. ശ്രീജയന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. മോഹന്‍ സുന്ദരം ഉദ്ഘാടനം ചെയ്തു.
മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. എ. അരുണ്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.കെജിഎംസിടി എ യൂണിറ്റ് സെക്രട്ടറി ഡോ. പി.ടി. അബ്ദുല്‍ ബാസിത് , നഴ്സിംഗ് കോളജ് അസി. പ്രഫസര്‍ ടി.എ. സമീറ, നഴ്സിംഗ് സൂപ്രണ്ട് ലൈസമ്മ മാത്യു , സൈക്കാട്രി വിഭാഗം മേധാവി ഡോ. എം.ടി. ഹാരിഷ്, ഡോ. വര്‍ഷ വിദ്യാധരന് എന്നിവര്‍ സംസാരിച്ചു.
പാനല്‍ ചര്‍ച്ചയില്‍ ഐഎംഎ കോഴിക്കോട് പ്രസിഡന്റ് ഡോ. ശങ്കര്‍ മഹാദേവന്, കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.എം.പി. ശ്രീജയന്‍ , എമര്‍ജന്‍സി മെഡിസിന് വിഭാഗം മേധാവി ഡോ.ആര്. ചാന്ദിനി, സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ ഇ.കെ. ഗീത,
പിജി അസോസിയേഷന് വൈസ് പ്രസിഡന്റ് ഡോ. രാഹുല്‍ദാസ്, കോളജ് സ്റ്റുഡന്‍സ് യൂണിയന് ജോയിന്റ് സെക്രട്ടറി കെ. അവിനാഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സൈക്യാട്രി വിഭാഗം മേധാവി ഡോ.എം.ടി. ഹാരിഷ് മോഡറേറ്ററായിരുന്നു.