ഫാം ടൂറിസം സർക്യൂട്ട്: ഫാമുകൾ സന്ദർശിച്ച് പരിശീലനം നേടി കർഷകർ
1452148
Tuesday, September 10, 2024 4:37 AM IST
തിരുവന്പാടി: ഫാം ടൂറിസം സർക്യൂട്ടിലെ ഫാമുകൾ സന്ദർശിക്കുവാനും കർഷകരിൽനിന്നു പരിശീലനം നേടുവാനുമായി വയനാട് പനമരം ബ്ലോക്ക് ആത്മയുടെ ആഭിമുഖ്യത്തിൽ കർഷകരുടെ സംഘം വീണ്ടുമെത്തി. പുരയിടത്തിൽ ജോസേട്ടൻ (ജേക്കബ് തോമസ്) സംരക്ഷിക്കുന്ന നൂറു കിലോയിലധികം തൂക്കം വരുന്ന ആടുകളും ശാസ്ത്രീയമായ രീതിയിൽ നിർമ്മിച്ചിരിക്കുന്ന കൂടുകളും സന്ദർശകരിൽ കൗതുകം ജനിപ്പിച്ചു.
ഇന്ത്യയിലെ വിവിധയിനം ആടുകളെക്കുറിച്ചും ശാസ്ത്രീയമായ ആടുവളർത്തലിനെക്കുറിച്ചും ജേക്കബ് തോമസ് പരിശീലനം നൽകി. നാളികേര കൃഷി, സമ്മിശ്ര കൃഷി, വിവിധ ഒൗഷധ സസ്യങ്ങൾ എന്നിവയെക്കുറിച്ച് കർഷകോത്തമ ഡൊമിനിക് മണ്ണുക്കുശുന്പിലും കട് ഫ്ളവർ കൃഷി, ബഡിംഗ് എന്നിവയെക്കുറിച്ച് ദേവസ്യ മുളക്കലും ക്ലാസുകൾ നൽകി.
കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ എൻ.എസ്.സ്മിത, ചന്ദ്ര, ധന്യ, രേഖ മോഹൻ എന്നിവരുടെ നേതൃത്വത്തിലെത്തിലെത്തിയ സംഘത്തെ തിരുവന്പാടിയിലെ ഫാം ടൂറിസം സൊസൈറ്റിയായ ഇരവഞ്ഞിവാലി ടൂറിസം ഫാർമർ ഇന്ററസ്റ്റ് ഗ്രൂപ്പ് പ്രസിഡന്റ് അജു എമ്മാനുവൽ സ്വീകരിച്ചു.