കാലിക്കട്ട് വിസിയുടെ പേരിൽ തട്ടിപ്പിന് ശ്രമം
1590836
Thursday, September 11, 2025 7:46 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന്റെ പേരിൽ വ്യാജ വാട്സാപ്പ് പ്രൊഫൈലുണ്ടാക്കി സാന്പത്തിക തട്ടിപ്പിന് ശ്രമം.
സംഭവത്തിൽ തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകി. വാട്സാപ്പ് പ്രൊഫൈലിൽ വിസിയുടെ ചിത്രവും പേരുവിവരങ്ങളുമുണ്ട്. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും പണം ആവശ്യപ്പെട്ട് സന്ദേശം എത്തിയതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. വിയറ്റ്നാം നന്പറിൽ നിന്നാണ് സന്ദേശം എത്തിയതെന്നാണ് വിവരം.