മ​ല​പ്പു​റം: യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ.​ഫി​റോ​സി​നെ​തി​രേ ആ​രോ​പ​ണം ക​ടു​പ്പി​ച്ച് കെ.​ടി. ജ​ലീ​ൽ എം​എ​ൽ​എ. ഫി​റോ​സി​ന്‍റെ ക​ന്പ​നി ന​ട​ത്തു​ന്ന​ത് റി​വേ​ഴ്സ് ഹ​വാ​ല​യാ​ണോ​യെ​ന്ന് ജ​ലീ​ൽ ഫേ​സ്ബു​ക്കി​ലൂ​ടെ ചോ​ദ്യ​മു​ന്ന​യി​ച്ചു. ദു​ബാ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഫോ​ർ​ച്യൂ​ണ്‍ ഹൗ​സ് ജ​ന​റ​ൽ ട്രേ​ഡിം​ഗ് എ​ൽ​എ​ൽ​സി എ​ന്ന ക​ന്പ​നി​യി​ലു​ള്ള​ത് മൂ​ന്ന് ജീ​വ​ന​ക്കാ​രാ​ണ്. മൂ​ന്ന് പേ​രും മൂ​ന്ന് വി​ഭാ​ഗ​ത്തി​ന്‍റെ മാ​നേ​ജ​ർ​മാ​രാ​ണ്.

എ​ത്ര ലീ​ഗ് നേ​താ​ക്ക​ൾ അ​വ​രു​ടെ ക​ള്ള​പ്പ​ണം ഫി​റോ​സി​ന്‍റെ ക​ന്പ​നി മു​ഖേ​ന ഗ​ൾ​ഫി​ലേ​ക്ക് ക​ട​ത്തി​യി​ട്ടു​ണ്ടാ​കും?. ഇ​തി​നെ​ല്ലാം വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​ത് ഫി​റോ​സ് ആ​ണ്. അ​ദ്ദേ​ഹം ഒ​ളി​വ് ജീ​വി​ത​ത്തി​ൽ നി​ന്ന് പു​റ​ത്തു​വ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട് വ​സ്തു​ത​ക​ൾ വ്യ​ക്ത​മാ​ക്ക​ണം. ഒ​രു ദി​വ​സം നാ​ല് നേ​രം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ടി​രു​ന്ന ഫി​റോ​സ് ഏ​ത് മാ​ള​ത്തി​ലാ​ണ് ഒ​ളി​ച്ചി​രി​ക്കു​ന്ന​ത്.? ത​ന്പീ പു​റ​ത്തു വ​രൂ. പ​ത്ര​ക്കാ​ർ ക​ട്ട വെ​യി​റ്റിം​ഗാ​ണ്- ജ​ലീ​ൽ കു​റി​ച്ചു.