സുകൃതം പ്രാദേശിക സംഘങ്ങൾക്ക് പരിശീലനം നൽകി
1590832
Thursday, September 11, 2025 7:46 AM IST
പുലാന്തോൾ : പുലാമന്തോൾ ഗ്രാമപഞ്ചായത്ത് വയോജനങ്ങളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന ന്ധസുകൃതംന്ധ പരിപാടിക്ക് തുടക്കമായി. വിവിധ മേഖലയിലെ പ്രാദേശിക സംഘങ്ങൾക്കുള്ള പരിശീലനം ചെമ്മലശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ ഉദ്ഘാടനം ചെയ്തു. വാർഡംഗം വി.പി.മുഹമ്മദ് ഹനീഫ അധ്യക്ഷനായിരുന്നു.
നൂറോളം പേർ പങ്കെടുത്ത യോഗത്തിൽ പ്രാദേശിക അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഫൈസൽ പ്രസംഗിച്ചു. ആരോഗ്യ പ്രവർത്തകർ, ആശ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, പാലിയേറ്റീവ്, പെൻഷൻ, സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കഐസ്എസ്പി ആരോഗ്യവിഷയ സമിതി ജില്ലാ കണ്‍വീനർ വി.വി. ദിനേശ്, ജില്ലാ പ്രസിഡന്റ് സി.പി. സുരേഷ് ബാബു, ജില്ലാ കമ്മിറ്റി അംഗം കെ. അരുണ്‍കുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.