ദേശീയ പണിമുടക്ക് വിജയിപ്പിക്കും: ഡിബിടിയു
1574305
Wednesday, July 9, 2025 5:41 AM IST
പെരിന്തൽമണ്ണ: കേന്ദ്രസർക്കാരിന്റെ തൊഴിലാളി, കർഷകവിരുദ്ധ നയങ്ങൾക്കെതിരെയും ഇന്ധന വിലവർധനവിനെതിരെയും മറ്റും ഇന്ന് നടക്കുന്ന ദേശീയ പണിമുടക്കിൽ മുഴുവൻ സ്വകാര്യ ബസ് തൊഴിലാളികളും പങ്കെടുക്കണമെന്ന് ഡിസ്ട്രിക് ബസ് തൊഴിലാളി യൂണിയൻ (ഡിബിടിയു-സിഐടിയു) ജില്ലാകമ്മിറ്റി തൊഴിലാളികളോട് അഭ്യർഥിച്ചു.
രാജ്യത്തെ തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന നിയമങ്ങൾ മാറ്റി പകരം വൻകിട മുതലാളിമാർക്ക് അനുകൂലമായ നിയമനിർമാണമാണ് ബിജെപി സർക്കാർ നടത്തുന്നത്. മോദി ഭരണത്തിൽ രാജ്യത്ത് പട്ടിണിയും വിലക്കയറ്റവും തൊഴിലില്ലായമയും ഉയർന്ന രീതിയിലാണ്.
ഇക്കാര്യങ്ങളാൽ രാജ്യത്തെ തൊഴിലാളികൾ നടത്തുന്ന പണിമുടക്കിൽ മുഴുവൻ സ്വകാര്യബസ് തൊഴിലാളികളും പങ്കെടുക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ അഡ്വ.കെ.ഫിറോസ് ബാബു, കെ.അനിൽകുമാർ, കെ.ജാഫർ, മാടാല മുഹമ്മദലി, ശിവൻ എന്നിവർ പ്രസംഗിച്ചു.