കോണ്‍ഗ്രസ് പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു
1573756
Monday, July 7, 2025 5:28 AM IST
എടക്കര: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് ബിന്ദു എന്ന വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എടക്കരയിൽ കോണ്‍ഗ്രസ് പ്രവർത്തകർ ആരോഗ്യവകുപ്പ് മന്ത്രിയുടെ കോലം കത്തിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടൗണിൽ പ്രകടനം നടത്തിയും കോലം കത്തിച്ചും പ്രവർത്തകർ പ്രതിഷേധിച്ചത്.
കോണ്‍ഗ്രസ് പാർട്ടി ഓഫീസ് പരിസരത്തു നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ഇന്ദിരഗാന്ധി ബസ് ടെർമിനൽ കവാടത്തിൽ സംഗമിച്ചു. തുടർന്ന് കഐൻജി റോഡിൽ മന്ത്രിയുടെ കോലം കത്തിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു തോപ്പിൽ, മണ്ഡലം പ്രസിഡന്റ് കെ. രാധാകൃഷ്ണൻ, നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, കെ.സി. ഷാഹുൽ ഹമീദ്, വിനോദ് കരിന്പനക്കൽ, സുലൈമാൻ കാട്ടിപ്പടി, അസീസ് ഉണിച്ചന്തം, പ്രകാശ് മുപ്പിനി, വി.വി. പ്രസാദ്, ടി.ടി. മൻസൂർ, സി.പി. സലാം എന്നിവർ നേതൃത്വം നൽകി.