കെഎസ്എസ്പിയു മാർച്ചും ധർണയും നടത്തി
1574296
Wednesday, July 9, 2025 5:37 AM IST
മലപ്പുറം: പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, സ്റ്റാറ്റിയൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, ഫിനാൻസ് ഭേദഗതി ബിൽ 2025 കേന്ദ്ര സർക്കാർ പിൻവലിക്കുക, കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയും പ്രതികാര നടപടികളും ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) ജില്ലാ കമ്മിറ്റി ജില്ലാ മാർച്ചും ധർണയും നടത്തി. മലപ്പുറം കേന്ദ്ര ജിഎസ്ടി ഓഫീസിന് മുന്നിൽ നടന്ന ധർണ മുൻ എംഎൽഎ വി. ശശികുമാർ ഉദ്ഘാടനം ചെയ്തു.
കെഎസ്എസ്പിയു ജില്ലാ പ്രസിഡന്റ് എൽ.ജെ. ആന്റണി അധ്യക്ഷത വഹിച്ചു. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് ബിഗേഷ് ഉണ്ണിയൻ മുഖ്യപ്രഭാഷണം നടത്തി. കഐസ്എസ്പിയു സംസ്ഥാന സെക്രട്ടറി സി.ജി. താരാനാഥൻ, സംസ്ഥാന കമ്മിറ്റി അംഗം പി. ദാമോദരൻ, ജില്ലാ സെക്രട്ടറി ടി.കെ. നാരായണൻ, വൈസ് പ്രസിഡന്റ് കെ.വി. സ്കറിയ എന്നിവർ പ്രസംഗിച്ചു.
പ്രകടനത്തിന് ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ. കെ.ടി. അലി അസ്കർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എൽ.ജെ. ജേക്കബ്, എ. കുഞ്ഞുണ്ണി നായർ, ജോയിന്റ് സെക്രട്ടറിമാരായ യു. ഉണ്ണികൃഷ്ണൻ നന്പൂതിരി, കെ. രാമചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം എം.കെ. ദേവകി എന്നിവർ നേതൃത്വം നൽകി.