സ്വകാര്യ ബസുകൾ പണിമുടക്കും
1574090
Tuesday, July 8, 2025 7:47 AM IST
മഞ്ചേരി: ബസുടമ സംയുക്ത സമരസമിതി പ്രഖ്യാപിച്ച സൂചന ബസ് സമരവുമായി ബന്ധപ്പെട്ട് സംയുക്ത സമരസമിതിയുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയം. ഇന്ന് സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കുമെന്ന് സംയുക്ത സമരസമിതി ചെയർമാൻ ഹംസ ഏരിക്കുന്നൻ പറഞ്ഞു.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തി വയ്ക്കാനാണ് സംയുക്ത സമിതി തീരുമാനമെന്നും ഹംസ ഏരിക്കുന്നൻ പറഞ്ഞു. ട്രാൻസ്പോർട്ട് കമ്മീഷണർ നാഗാർജു ചക്കിലത്ത്, ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ മനോജ്, ഡിടിസി അനൂപ് ജേക്കബ്, സംയുക്ത സമിതി ചെയർമാൻ ഹംസ ഏരിക്കുന്നൻ, കണ്‍വീനർ ടി. ഗോപിനാഥ്, വൈസ് ചെയർമാൻ ഗോകുൽദാസ് ചർച്ചയിൽ പങ്കെടുത്തു.