പലചരക്ക് കട കത്തിനശിച്ചു
1574299
Wednesday, July 9, 2025 5:37 AM IST
നിലന്പൂർ: വീട്ടിക്കുത്ത് റോഡിലെ കടയിൽ തീപിടിത്തം. രാജ്വേശരി സിനിമാശാലയ്ക്ക് മുൻവശത്തെ എൻകഐസ് വെജിറ്റബിൾസ് എന്ന പേരിലുള്ള വ്യാപാര സ്ഥാപനമാണ് ഇന്നലെ പുലർച്ചെ പൂർണമായി കത്തി നശിച്ചത്. മുമ്മുള്ളി സ്വദേശി നെടുങ്കോടൻ ഉബൈദിന്റെ പലചരക്കും പച്ചക്കറികളും ഉ്ൾപ്പെടുന്ന കടയാണ് തീ പിടിച്ചത്. തിങ്കളാഴ്ച രാത്രി 11.30 യോടെ കടയടച്ച് പോയതായിരുന്നു.
പുലർച്ചെയാണ് കടയിൽ തീപിടിച്ചതായി വിവരമറിഞ്ഞതെന്നും വന്നപ്പോഴേക്കും കട പൂർണമായും കത്തിയമർന്നതായും ഉബൈദ് പറഞ്ഞു. രാവിലെ ആറു മണിയോടെയാണ് അഗ്നിശമന സേന സ്ഥലത്തെത്തി തീ പൂർണമായും അണച്ചത്. 25 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും കടയുടമ പറഞ്ഞു.