അറബിക്കിൽ പിടിഎം കോളജിലെ നാലു വിദ്യാർഥികൾക്ക് റാങ്ക്
1574301
Wednesday, July 9, 2025 5:37 AM IST
പെരിന്തൽമണ്ണ: കാലിക്കട്ട് യൂണിവേഴ്സിറ്റി ബിരുദ ഫലം പ്രഖ്യാപിച്ചപ്പോൾ തുടർച്ചയായ നാലാം വർഷവും അറബിക്കിലെ ഉന്നത റാങ്കുകൾ കരസ്ഥമാക്കി പെരിന്തൽമണ്ണ പിടിഎം അറബിക് പഠന വകുപ്പ്. ആദ്യ പത്തു റാങ്കുകളിൽ നാലെണ്ണമാണ് പിടിഎമ്മിലെ മിടുക്കരായ വിദ്യാർഥികൾ നേടിയത്. ദിൽഷാന, ഇ.കെ. സുനയ്യ, കെ. ജംസീറ, ഫാത്തിമ റിന മേലേതിൽ എന്നിവർ യഥാക്രമം ഒന്ന്, നാല്, ആറ്, ഏഴ് റാങ്കുകൾ നേടി.
ഒന്നാം റാങ്ക് നേടിയ ദിൽഷാന തിരൂർക്കാട് കുറ്റീരി മുഹമ്മദ് മുസ്തഫ-ബുഷ്റ ദന്പതിമാരുടെ മകളാണ്. നാലാം റാങ്ക് കരസ്ഥമാക്കിയ സുനയ്യ, അരക്കുപറന്പ് എങ്ങക്കോടൻ നാസർ-സൈനബ ദന്പതിമാരുടെ മകളാണ്. ആറാം റാങ്ക് നേടിയ ജംസീറ ആനമങ്ങാട് മണലായ കൂറ്റന്‍പാറ വീട്ടിൽ യൂസുഫ്-സീനത്ത് ദന്പതിമാരുടെ മകളാണ്.
ഏഴാം റാങ്ക് നേടിയ ഫാത്തിമ റിന മക്കരപ്പറന്പ് സ്വദേശിയായ മേലേതിൽ അബ്ദുസലാം-റജ്ലീന ദന്പതിമാരുടെ മകളാണ്. തിളക്കമാർന്ന വിജയം നേടി കോളജിന്റെയും അറബിക് വിഭാഗത്തിന്റെയും യശസുയർത്തിയ വിദ്യാർഥികളെ വകുപ്പുതല സ്റ്റാഫ് കൗണ്‍സിൽ അഭിനന്ദിച്ചു.