കുന്നക്കാവ് സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു
1573399
Sunday, July 6, 2025 5:57 AM IST
ഏലംകുളം: കുന്നക്കാവ് ജിഎച്ച്എസ്എസിൽ നവീകരിച്ച പാചകപ്പുരയുടെ സമർപ്പണവും വിജയോത്സവവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഏലംകുളം ഡിവിഷൻ അംഗം കെ.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു.
ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് സുധീർബാബു മുഖ്യാതിഥിയായിരുന്നു. എസ്എസ്കെ അനുവദിച്ച ക്രിയേറ്റീവ് കോർണർ പ്രസിഡന്റ് സുധീർ ബാബുവും പുതിയ ഹയർ സെക്കൻഡറി ഓഫീസ് ഉദ്ഘാടനം കെ.ടി. അഷ്റഫും നിർവഹിച്ചു. ഹെഡ്മിസ്ട്രസ് കെ.കെ. ജയ റിപ്പോർട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം നാലകത്ത് ഷൗക്കത്ത്, പഞ്ചായത്ത് അംഗങ്ങളായ എം.ആർ. മനോജ്, സൽമ കുന്നക്കാവ്, രമ്യ മാണിതൊടി, സ്വപ്ന, സാവിത്രി, പിടിഎ പ്രസിഡന്റ് എം.ടി. ഇബ്രാഹിം, പിടിഎ വൈസ് പ്രസിഡന്റ് മധു, എംപിടിഎ പ്രസിഡന്റ് സമീറ മുസ്തഫ,
പ്രിൻസിപ്പൽ കെ. ശ്രീജിത്, സ്റ്റാഫ് സെക്രട്ടറി ഡോ. പി. അബ്ദുൾഗഫൂർ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ തലങ്ങളിലെ ഉന്നതവിജയികളെ അനുമോദിച്ചു.