നാല് വർഷം മുന്‍പ് കിണറ്റിലകപ്പെട്ട കോഴിക്ക് രക്ഷകരായി സന്നദ്ധ പ്രവർത്തകർ
1573733
Monday, July 7, 2025 5:04 AM IST
എടക്കര: നാല് വർഷം മുന്‍പ് കിണറ്റിലകപ്പെട്ട കോഴിക്ക് രക്ഷകരായി സന്നദ്ധ പ്രവർത്തകർ. നാരോക്കാവ് ഒന്നാംപടി അങ്കണവാടിക്കുന്നിലെ കക്കുളങ്ങര പ്രദീപിന്റെ വീട്ടിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ നാല് വർഷം മുന്‍പ് അകപ്പെട്ട പിടക്കോഴിയെയാണ് സന്നദ്ധ പ്രവർത്തകർ ചേർന്ന് രക്ഷിച്ചത്.
കിണറ്റിലകപ്പെട്ട കോഴിക്ക് വീട്ടുകാർ കഴിഞ്ഞ നാല് വർഷമായി ഭക്ഷണം നൽകിവന്നിരുന്നു. വിരമറിഞ്ഞ് ഐഎൻടിയുസി യംഗ് വർക്കേഴ്സ് കൗണ്‍സിലിംഗ് മലപ്പുറം ജില്ലാ സെക്രട്ടറി മുജീബ് നാരോക്കാവ്, സന്നദ്ധ പ്രവർത്തകരായ ഹംസ, ബിനു തോമസ്, റോയ് പാലേമാട് എന്നിവർ സ്ഥലത്തെത്തുകയും ഹംസ കിണറ്റിലിറങ്ങി കോഴിയെ കരയ്ക്ക് കയറ്റുകയുമായിരുന്നു.