രക്ഷാകർതൃ സംഗമവും ബോധവത്കരണവും നടത്തി
1573401
Sunday, July 6, 2025 5:57 AM IST
അങ്ങാടിപ്പുറം: പുത്തനങ്ങാടി സെന്റ് തെരേസാസ് സ്കൂളിൽ രക്ഷാകർതൃ സംഗമവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ മനോജ് വീട്ടുവേലിക്കുന്നേൽ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ലിസ ജോണ്, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ സാൽവിൻ, മെറിൻ എന്നിവർ പ്രസംഗിച്ചു.
പുതിയ പിടിഎ ഭാരവാഹികളായി ലിജോ ജോസഫ് (പ്രസിഡന്റ്), വി.വിനോദ്, സെബിൻ ഇമ്മാനുവേൽ, മിഥുൻ കുമാർ, ജോർജ് ജോസഫ്, ടോഷ് തോമസ്, ഷെറിൻ ജോർജ്, സതീഷ് തെക്കിൻകോട്ടിൽ, കെ.ആരവ്, ഷെമിൻ ജോർജ് (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.