നി​ല​ന്പൂ​ർ: ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. അ​ക​ന്പാ​ടം എ​സ്‌​സി ന​ഗ​റി​ലെ ക​റ​ത്തോ​ട​ൻ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ യ​ദു​കൃ​ഷ്ണ​ൻ (25) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്ക്് 12.15 ഓ​ടെ മ​ണ്ണു​പ്പാ​ടം- മ​ഹാ​ഗ​ണി വ​ള​വി​ലാ​ണ് അ​പ​ക​ടം. ഉ​ട​ൻ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​ഹാ​ഗ​ണി വ​ള​വ് മു​ന്പും അ​പ​ക​ട മ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യ സ്ഥ​ല​മാ​ണ്. മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് പോ​ലും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടി​ല്ല. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് ക​ള​ക്കു​ന്ന് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. മാ​താ​വ്. ര​ഞ്ജി​നി. സ​ഹോ​ദ​ര​ങ്ങ​ൾ: മീ​രാ​കൃ​ഷ്ണ​ൻ. ഹീ​രാ കൃ​ഷ്ണ​ൻ.