കെ.സി. ജോബ് അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും
1574092
Tuesday, July 8, 2025 7:47 AM IST
എടക്കര: ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റും നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.സി.ജോബ് അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി.
എടക്കര ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബാബു തോപ്പിൽ അധ്യക്ഷത വഹിച്ചു. പി. പുഷ്പവല്ലി, ഒ.ടി. ജയിംസ്, അസീസ് പുളിയഞ്ചാലി, കെ.സി. ഷാഹുൽ ഹമീദ്, പാനായിൽ ജേക്കബ്, പി. ഉസ്മാൻ, കെ. രാധാകൃഷ്ണൻ, വി.പി. അബ്ദുൾ ജലീൽ, താജാ സക്കീർ, അബ്ബാസ് കല്ലേങ്ങര എന്നിവർ പ്രസംഗിച്ചു.