ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ ഏഴ് വയസുകാരി മരിച്ചു
1574228
Wednesday, July 9, 2025 12:21 AM IST
പെരിന്തൽമണ്ണ: പിതാവ് ഓടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ ഏഴ് വയസുകാരി മരിച്ചു. പാണ്ടിക്കാട് വളരാടിലെ കൊപ്പത്ത് ശിബിലിയുടെ മകൾ ഹവ്വാസിയയാണ് മരിച്ചത്. പാണ്ടിക്കാട് ടൗണ്‍ ജിഎംഎൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് ഹവ്വാസിയ.
പാണ്ടിക്കാട് പാർക്കിലെ ഓട്ടോ ഡ്രൈവറായ പിതാവ് ശിബിലി ഓടിച്ച ഓട്ടോറിക്ഷ കഴിഞ്ഞ ദിവസം കക്കുളത്ത് വച്ച് റോഡിലെ കുഴിയിൽ വീണ് മറിയുകയായിരുന്നു. പരിക്കേറ്റ ഹവ്വാസിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . മാതാവ്: എടയാറ്റൂരിലെ പൊട്ടേങ്ങൽ മിദ്ലാജ. ഒരുവയസുള്ള ഇസിൻസാദ് സഹോദരനാണ്. പാണ്ടിക്കാട് പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വളരാട് ജുമാമസ്ജിദിൽ കബറടക്കി.