മണ്ണാർമലയിലെ പുലി സാന്നിധ്യം: വനംമന്ത്രിക്ക് എംഎൽഎ കത്തയച്ചു
1574089
Tuesday, July 8, 2025 7:47 AM IST
പെരിന്തൽമണ്ണ: മണ്ണാർമലയിൽ നിരന്തരമുള്ള പുലിയുടെ സാന്നിധ്യത്തെത്തുടർന്ന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നജീബ് കാന്തപുരം എംഎൽഎ വനംമന്ത്രി എ.കെ. ശശീന്ദ്രൻ, വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ രാജേഷ് രവീന്ദ്രൻ എന്നിവർക്ക് കത്തയച്ചു. കഴിഞ്ഞ ദിവസവും പ്രദേശത്ത് സ്ഥാപിച്ച നിരീക്ഷണ കാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു.
ഈ സാഹചര്യത്തിൽ വനംവകുപ്പിന്റെ നടപടി ഊർജിതമാക്കണമെന്നാവശ്യപ്പെട്ടാണ് എംഎൽഎ കത്തയച്ചത്. കഴിഞ്ഞ രണ്ടു വർഷമായി ഭീതിയോടെയാണ് പ്രദേശത്ത് ജനങ്ങൾ ജീവിക്കുന്നത്. പുലിയെ പിടികൂടുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്ന് എംഎൽഎ കത്തിലൂടെ ആവശ്യപ്പെട്ടു.