കഠിനാധ്വാനവും അർപ്പണ മനോഭാവവും വിദ്യാർഥികൾ മുഖമുദ്രയാക്കണം: നജീബ് കാന്തപുരം
1573750
Monday, July 7, 2025 5:28 AM IST
പെരിന്തൽമണ്ണ: കഠിനാധ്വാനവും അർപ്പണമനോഭാവവും വിദ്യാർഥികൾ മുഖമുദ്രയാക്കണമെന്ന് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ നിയോജക മണ്ഡലത്തിലെ വിദ്യാർഥികൾക്ക് ശിഫ കണ്വൻഷൻ സെന്ററിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയത്തെക്കുറിച്ച് ചിന്തിക്കുന്നതോടൊപ്പം പരാജയങ്ങളെ സ്പോർട്സ്മാൻ സ്പിരിറ്റോടെ കാണാൻ വിദ്യാർഥികൾക്ക് കഴിയേണ്ടതുണ്ട്. രക്ഷിതാക്കളും സമൂഹവും കാണുന്ന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ മനസ് പാകപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പെരിന്തൽമണ്ണ എഇഒ കുഞ്ഞിമൊയ്തി അധ്യക്ഷത വഹിച്ചു.
ട്രെയ്നർ പി.എം.എ. ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. ഹൈദരലി ശിഹാബ് തങ്ങൾ ’ക്രിയ’ സിവിൽ സർവീസ് അക്കാഡമി സെക്രട്ടറി ഡോ. പി. ഉണ്ണീൻ, വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ, എ.കെ. നാസർ, അഡ്വ. എസ്. അബ്ദുസലാം,
യു.ടി. മുൻഷിർ, ഡോ. ഫഹദ്, സൈലം അക്കാഡമി ഫാക്കൽറ്റി ഫൈസൽ, പ്രഫിൻസ് സിഇഒ സമീൽ, സിസ്കോ ടെക്നോളജി ഫൗണ്ടർ ആൻഡ് എം.ഡി. മൊയ്തു കിഴിശേരി തുടങ്ങിയവർ പ്രസംഗിച്ചു.