മലപ്പുറത്ത് നിപ്പ സന്പർക്കപ്പട്ടികയിൽ 241 പേർ
1573734
Monday, July 7, 2025 5:04 AM IST
മലപ്പുറം: ജില്ലയിൽ നിപ ബാധിച്ച വ്യക്തിയുടെ സന്പർക്ക പട്ടികയിലുള്ള 241 പേർ നിരീക്ഷണത്തിൽ. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. അഞ്ച് പേർ ഐസിയു ചികിത്സയിലുണ്ട്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. വീടുകളിലെ സന്ദർശനവും പനി സർവൈലൻസും നടത്തിവരുന്നു.
ഐസൊലേഷനിലുള്ളവരെ ഫോണിൽ വിളിച്ച് മാനസിക പിന്തുണ ഉറപ്പാക്കുന്നുണ്ട്. ചികിത്സയ്ക്കായി എത്തുന്ന രോഗികൾ കൂടിയാൽ അത് മുന്നിൽകണ്ട് കൂടുതൽ ഐസിയു, ഐസൊലേഷൻ സൗകര്യങ്ങൾ ജില്ലയിൽ ഉറപ്പാക്കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.