വേട്ടക്കോട് ജിയുപി സ്കൂൾ വിദ്യാർഥികൾ ഫയർ സ്റ്റേഷൻ സന്ദർശിച്ചു
1573400
Sunday, July 6, 2025 5:57 AM IST
മഞ്ചേരി: പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വേട്ടക്കോട് ജിയുപി സ്കൂൾ വിദ്യാർഥികൾ മഞ്ചേരി ഫയർ സ്റ്റേഷൻ സന്ദർശിച്ചു. അപകടം സംഭവിച്ചാൽ പ്രതിരോധിക്കേണ്ടതിനെ കുറിച്ചും മുൻകരുതലുകളെ കുറിച്ചും കുട്ടികൾക്ക് ബോധവത്കരണം നൽകി.
ഫയർ ഓഫീസർമാരായ ഷാജി, ജാബിർ എന്നിവർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. അധ്യാപകരായ ഇർഷാദ്, വാരിസ്, സരിത രവീന്ദ്രനാഥ് എന്നിവർ സംബന്ധിച്ചു.