ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സം​രം​ഭ​ങ്ങ​ള്‍​ക്ക് ബാ​ങ്കു​ക​ളു​ടെ പി​ന്തു​ണ വേ​ണം: ജി​ല്ലാ ക​ള​ക്ട​ര്‍
Wednesday, June 26, 2024 5:40 AM IST
മലപ്പുറം: ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ സ​മൂ​ഹ​ത്തി​ല്‍ പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ര്‍​ഹി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ചെ​റു​കി​ട സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​ന് വാ​യ്പ​ക​ള്‍ അ​നു​വ​ദി​ക്കാ​നും അ​വ​രു​ടെ ശേ​ഷി​ക​ള്‍ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കാ​നും ബാ​ങ്കു​ക​ള്‍ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍ വി​നോ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

മ​ല​പ്പു​റം ഹോ​ട്ട​ല്‍ മ​ഹേ​ന്ദ്ര​പു​രി​യി​ല്‍ ജി​ല്ലാ​ത​ല ബാ​ങ്കി​ങ് അ​വ​ലോ​ക​ന സ​മി​തി യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.സ​മൂ​ഹ​ത്തി​ന്റെ പി​ന്തു​ണ ആ​വ​ശ്യ​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് റി​സ്‌​ക് പേ​ടി​ച്ച് വാ​യ്പ​ക​ള്‍ നി​ഷേ​ധി​ക്ക​രു​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ 100 ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് സ്വ​യം​തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​നു​ള്ള പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ന് ബാ​ങ്കു​ക​ളു​ടെ സ​ഹ​ക​ര​ണം വേ​ണ​മെ​ന്നും ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ത്ഥി​ച്ചു.

പ്രൈം​മി​നി​സ്റ്റേ​ഴ്‌​സ് എം​പ്ലോ​യ്‌​മെ​ന്റ് ജ​ന​റേ​ഷ​ന്‍ പ്രോ​ഗ്രാം(​പി.​എം.​ഇ.​ജി.​പി), പ്ര​ധാ​ന്‍​മ​ന്ത്രി ഫോ​ര്‍​മ​ലൈ​സേ​ഷ​ന്‍ ഓ​ഫ് മൈ​ക്രോ ഫു​ഡ്‌​പ്രോ​സ​സി​ങ് എ​ന്റ​ര്‍​പ്രൈ​സ​സ് സ്‌​കീം (പി.​എം.​എ​ഫ്.​എം.​ഇ) തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​ടെ വാ​യ്പാ കാ​ര്യ​ത്തി​ല്‍ ബാ​ങ്കു​ക​ള്‍ അ​ന​ഭാ​വ​പൂ​ര്‍​ണ​മാ​യ നി​ല​പാ​ടെ​ടു​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

യോ​ഗ​ത്തി​ല്‍ റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ തി​രു​വ​ന​ന്ത​പു​രം എ​ല്‍.​ഡി.​ഒ മു​തു​കു​മാ​ര്‍ എം., ​ന​ബാ​ര്‍​ഡ് ഡി.​ഡി.​എം മു​ഹ​മ്മ​ദ് റി​യാ​സ്, മ​ല​പ്പു​റം എ​ല്‍.​ഡി.​എം ടി​റ്റ​ന്‍ എം.​എ, എ​ച്ച്.​വി പ്ര​ഭു (ക​ന​റാ ബാ​ങ്ക്), ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, ബാ​ങ്കു​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.


ജി​ല്ല​യി​ലെ ബാ​ങ്ക് വാ​യ്പ​യി​ല്‍ 852 കോ​ടി​യു​ടെ വ​ര്‍​ധ​ന; വാ​ര്‍​ഷിക വാ​യ്പാ പ​ദ്ധ​തി 111 ശ​ത​മാ​നം നേ​ട്ടം

മലപ്പുറം: ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലെ അ​വ​സാ​ന പാ​ദ​ത്തി​ല്‍ (2024 ജ​നു​വ​രി- മാ​ര്‍​ച്ച്) ജി​ല്ല​യി​ലെ ആ​കെ ബാ​ങ്ക് നി​ക്ഷേ​പം 55,318 കോ​ടി​യും മൊ​ത്തം വാ​യ്പ 36,916 കോ​ടി​യു​മാ​ണെ​ന്ന് ജി​ല്ലാ​ത​ല ബാ​ങ്കി​ങ് അ​വ​ലോ​ക​ന സ​മി​തി യോ​ഗം വി​ല​യി​രു​ത്തി. മു​ന്‍ പാ​ദ​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ വാ​യ്പ​യി​ല്‍ 852 കോ​ടി​യു​ടെ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. നി​ക്ഷേ​പ​ത്തി​ല്‍ 12,893 കോ​ടി പ്ര​വാ​സി​ക​ളു​ടേ​താ​ണ്.

വാ​യ്പാ നി​ക്ഷേ​പ അ​നു​പാ​തം 66.73 ശ​ത​മാ​ന​മാ​ണ്. കൂ​ടു​ത​ല്‍ ബ്രാ​ഞ്ചു​ക​ളു​ള്ള പ്ര​മു​ഖ ബാ​ങ്കു​ക​ളു​ടെ വാ​യ്പാ നി​ക്ഷേ​പ അ​നു​പാ​തം ഇ​ങ്ങ​നെ​യാ​ണ്. കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് (77.36 ശ​ത​മാ​നം), ക​ന​റാ ബാ​ങ്ക് (75.85), എ​സ്.​ബി.​ഐ (45.06), ഫെ​ഡ​റ​ല്‍ ബാ​ങ്ക് (31.59), സൗ​ത്ത് ഇ​ന്ത​യ​ന്‍ ബാ​ങ്ക് (40.54). വാ​ര്‍​ഷി​ക വാ​യ്പാ പ​ദ്ധ​തി പ്ര​കാ​രം ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ ജി​ല്ല​യു​ടെ നേ​ട്ടം 111 ശ​ത​മാ​ന​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

18,800 കോ​ടി ല​ക്ഷ്യ​മി​ട്ട​തി​ല്‍ 20,955 കോ​ടി ന​ല്‍​കാ​നാ​യി. മു​ന്‍​ഗ​ണ​നാ മേ​ഖ​ല​യി​ലെ നേ​ട്ടം 114 ശ​ത​മാ​ന​മാ​ണ്. 15095 കോ​ടി​യു​ടെ വാ​യ്പ​ക​ള്‍ അ​നു​വ​ദി​ച്ചു. മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ലെ വാ​യ്പ​ക​ള്‍ 5860 കോ​ടി രൂ​പ. നേ​ട്ടം 105 ശ​ത​മാ​നം.