അ​ണ്ട​ർ പാ​സ് നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രേ​ഖ​ക​ൾ ന​ൽ​കി
Wednesday, June 26, 2024 5:40 AM IST
ചെ​റു​ക​ര: ഷൊ​ർ​ണ്ണൂ​ർ-​നി​ല​മ്പൂ​ർ റെ​യി​ൽ​വേ ലൈ​നി​ന്‍റെ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ട്രാ​ക്കി​നു കു​റു​കെ അ​ണ്ട​ർ പാ​സ് നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഷൊ​ർ​ണ്ണൂ​ർ അ​സി. ഡി​വി​ഷ​ണ​ൽ എ​ൻ​ജി​നി​യ​ർ​ക്കു രേ​ഖ​ക​ൾ ന​ൽ​കി.

ചെ​റു​ക​ര​യി​ലെ പ്ലാ​റ്റ്ഫോം നീ​ട്ടു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ, കാ​ല​ങ്ങ​ളാ​യി ട്രാ​ക്കി​ന് ഇ​രു​വ​ശ​ത്തും താ​മ​സി​ക്കു​ന്ന​വ​ർ​ക്കും ചെ​റു​ക​ര എ ​എം എ​ൽ പി ​സ്കൂ​ൾ, എം​ഐ​സി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, അ​ലി​ഗ​ഡ് യൂ​ണി​വേ​ഴ്സി​റ്റി-​മ​ല​പ്പു​റം കാ​മ്പ​സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യാ​ത്ര ദു​രി​ത​ത്തി​ലാ​വും.


ട്രാ​ക്കി​നു കു​റു​കെ ഒ​രു അ​ണ്ട​ർ പാ​സ് നി​ർ​മി​ച്ചു കി​ട്ടു​ന്ന​തി​നു​വേ​ണ്ടി 3,4,15 വാ​ർ​ഡ് നി​വാ​സി​ക​ൾ ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്തി​ന് കൊ​ടു​ത്ത പ​രാ​തി​യി​ന്മേ​ൽ സെ​ക്ര​ട്ട​റി ന​ൽ​കി​യ അ​പേ​ക്ഷ, പാ​ല​ക്കാ​ട് സ​തേ​ൺ റെ​യി​ൽ​വേ​യു​ടെ അ​ഡീ​ഷ​ണ​ൽ ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ​ക്ക് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

തു​ട​ർ ന​ട​പ​ടി​ക​ൾ ധൃ​ത​ഗ​തി​യി​ൽ ആ​ക്കാ​ൻ വേ​ണ്ടി ഷൊ​ർ​ണ്ണൂ​രി​ലെ സ​തേ​ൺ റെ​യി​ൽ​വേ​യു​ടെ അ​സി​സ്റ്റ​ന്‍റ് ഡി​വി​ഷ​ണ​ൽ എ​ൻ​ജി​നീ​യ​ർ​ക്ക് ആ​ക്ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ രേ​ഖ​ക​ൾ കൈ​മാ​റി.