നിലമ്പൂര്‍: അമല്‍ കോളജ് റീഡേഴ്സ് ഫോറം പി.വി. അബ്ദുല്‍ വഹാബ് എം.പി. ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ടി. ഷമീര്‍ ബാബു അധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാന് കരുളായി മുഖ്യപ്രഭാഷണം നടത്തി. മുനീര്‍ അഗ്രഗാമി, യു.ജി.സി. ലൈബ്രേറിയന്‍ ഡോ. എം. അഷ്റഫ്, ഡോ. സി.എച്ച്. അലി ജാഫര്‍, ഡോ. കെ.പി. ഷഹല എന്നിവര്‍ സംസാരിച്ചു.