പെരുങ്കടവിള പഞ്ചായത്തിലെ വാര്‍ഡ് വിഭജനത്തിൽ ആക്ഷേപം ശക്തം
1482790
Thursday, November 28, 2024 7:11 AM IST
വെള്ളറട: പെരുങ്കടവിള പഞ്ചായത്തിലെ വാര്‍ഡ് വിഭജനവുമായി കരട് ലിസ്റ്റും ഭൂപടവും പ്രസിദ്ധീകരിച്ചതോടെ വിഭജനം സംബന്ധിച്ച് ആക്ഷേപം ശക്തം. ജനസംഖ്യയും വിസ്തൃതിയും കൂടിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പുതിയ വാര്‍ഡ് രൂപീകരിക്കാതെ/സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വിഭജനം നടത്തിയിരിക്കുന്നത്.
പല വാര്‍ഡുകളിലും മാറ്റം ഉണ്ടാക്കിയിരിക്കുന്നത് അശാസ്ത്രീയമായാണ്. ഭരണപക്ഷത്തിന് അനുകൂലമായ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് മിക്കാവാറും വാര്‍ഡുകള്‍ പുനഃസംഘടിപ്പിച്ചതെന്നും ആരോപണമുണ്ട്. പല വാര്‍ഡുകളിലും പ്രകൃതിദത്ത അതിരുകള്‍ പരിഗണിക്കാതെ ഇടവഴികള്‍ മാനദണ്ഡമാക്കി തങ്ങള്‍ക്കനുകൂലമായാണ് വിഭജനം നടത്തിയിരിക്കുന്നത്. പുതുതായി രൂപീകരിച്ച മണലുവിള വാര്‍ഡ് അശാസ്ത്രീയമായി ഉണ്ടാക്കിയതാണ്.
അയിരൂര്‍ മുതല്‍ മണലു വിളവരെയും തുടര്‍ന്ന് മാരായമുട്ടം ഭാഗങ്ങളിലും കൂട്ടിച്ചേര്‍ത്തത് പ്രകൃതി ദത്തമായ അതിരുകള്‍ ഇല്ലാതെയാണ്. അതുപോലെ തന്നെ പുതിയ പുളിമാം കോട് വാര്‍ഡും അശാസ്ത്രീയ പരീക്ഷണത്തിന്റെ സന്തതിയാണ്.
പന്തപ്പള്ളിയില്‍ തോട്ടുവരമ്പിലൂടെ പോയിട്ട് കുന്നത്തുവിളാകം വേപ്പു കോണം കുളം വഴി ചാനല്‍കര എത്തുന്ന വാരമ്പിന്റെ ഘടനയും അശാസ്ത്രീയമാണ്. പെരുങ്കടവിള കാരക്കോണം റോഡില്‍ പന്തപ്പള്ളി മുതല്‍ ചാനല്‍കര വരെയുള്ള റോഡിന്റെ വലതുവശം ഒഴിവാക്കിയുള്ള വിഭജനവും വ്യാപക എതിര്‍പ്പിന് കാരണമായിട്ടുണ്ട്.