ഉപവാസ സമരം സംഘടിപ്പിച്ചു
1483352
Saturday, November 30, 2024 6:39 AM IST
തിരുവനന്തപുരം: സിഎസ് ഐ ആസ്ഥാനം തുറന്നു നല്കുക, നാടാർ സമുദായത്തിന് അഞ്ചു ശതമാനം വിദ്യാഭ്യാസ സംവരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻഎഫ്എസിന്റെ നേതൃത്വത്തിൽ സഭാ ആസ്ഥാനത്തിനു മുന്നിൽ ഉപവാസ സമരം നടത്തി.
എൻഎഫ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി കൊണ്ണിയൂർ സനൽകുമാർ നാടാർ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പാറസാല സനൽരാജ് കുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി നിഷാന്ത് ജി. രാജ്, റവ. ബി.വി. ജയകുമാർ, മഹാ ഇടവക സംരക്ഷണ സമിതി സെക്രട്ടറി സുകു കെ. ജേക്കബ്, സംസ്ഥാന വൈസ് പ്രസിഡന്റ് പെരുങ്കടവിള ഷാജി, തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി വിൽഫ്രഡ്, തേക്കുപാറ സുരേഷ്, കരിച്ചൽ ജ്ഞാനദാസ്, ലോഡ്വിൻ, പൊൻമുടി രാജേഷ്, കല്ലാർ സെൽവരാജ് തുടങ്ങിയവർ പ്രസംഗിച്ചു.